ഐഎസ്എല്ലിൽ സെന്റർ ബാക്കുകളുടെ കാര്യത്തിൽ ടീമുകളൊന്നും അധികം റിസ്കെടുക്കാറില്ല. പരിചയസമ്പന്നരായ വിദേശ താരങ്ങളെ തന്നെയാണ് പല ടീമുകളും പ്രതിരോധ മതിൽ കെട്ടാൻ ആശ്രയിക്കാര്. ഈ സീസണിൽ മുംബൈ ഒഴികെയുള്ള ടീമുകൾ രണ്ട് വിദേശ സെന്റർ ബാക്കുകളായാണ് ടീമിലെത്തിച്ചത്. മുംബൈ ആകട്ടെ ഒരു വിദേശ ഡിഫൻഡറെ മാത്രമാണ് ഇത്തവണ സൈൻ ചെയ്തിരിക്കുന്നത്. മുൻ നോർത്ത് ഈസ്റ്റ് താരം ഗ്രിജിച്ചാണ് മുംബൈയുടെ ഏക വിദേശ സെന്റർ ബാക്ക്.

എന്നാൽ മുംബൈയുടെ ഫസ്റ്റ് ഇലവനിൽ ഗ്രിജിച്ചിന് പരിശീലകൻ ജോർജ് കോസ്റ്റ അവസരം നൽകുന്നത് വിരളമാണ്. സൗവിക്ക് ചക്രവർത്തി, സാർത്തക്ക് പുലോയി, സുബാഷിഷ് ബോസ്, പ്രാത്ഥിക്ക് ചൗധരി എന്നീ ഇന്ത്യൻ ഡിഫെൻസിനെ വെച്ചാണ് കോസ്റ്റ തന്റെ ആദ്യ ഇലവനെ ഇറക്കുന്നത് ഇറക്കുന്നത്. മധ്യനിരയിലും ആക്രമണ നിരയിലും വിദേശ താരങ്ങളെ ഇറക്കുന്ന പരിശീലകൻ കോസ്റ്റ ഇന്ത്യൻ ഡിഫൻഡേഴ്സിൽ വിശ്വാസം അർപ്പിക്കുന്നു. ഐഎസ്എല്ലിൽ അധികമാരും ഇന്ത്യൻ ഡിഫൻഡേഴ്സിൽ വിശ്വാസം അർപ്പിക്കാറില്ല. ഈ സമയത്ത് ജോർജേ കോസ്റ്റ കാണിക്കുന്ന ആത്മവിശ്വാസം പ്രശംസനീയമാണ്.

എന്നാൽ പരിശീലകന്റെ ആത്മവിശ്വാസം പോലെ കെട്ടുറപ്പുള്ള ഒരു പ്രതിരോധ മതിൽ കെട്ടാൻ മുംബൈയുടെ ഇന്ത്യൻ ഡിഫൻഡേഴ്സിന് സാധിച്ചിട്ടില്ല. നിരവധി ഗോളുകളാണ് ഇന്ത്യൻ ഡിഫൻഡേഴ്സിനെ കമ്പളിപ്പിച്ച് മുംബൈ വലയിലെത്തിയത്. കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റിനെതിരേയുള്ള മത്സരത്തിൽ നോർത്ത് ഈസ്റ്റ് നേടിയ രണ്ട് ഗോളുകളും മുംബൈ ഡിഫൻഡേഴ്സിന്റെ പിഴവ് മൂലമായിരുന്നു.

ഇവിടെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഷെറ്റോറി വ്യത്യസ്തനാവുന്നത്. ഡച്ച് പ്രതിരോധ താരം സുഇവർലൂണും ബ്രസിൽ താരം ജൈറോ റോഡ്രിഗസും പരിക്കേറ്റപ്പോൾ ഷെറ്റോറി ഇറക്കിയതും ഇന്ത്യൻ ഡിഫൻസിനെ തന്നെയാണ്. ഒഡീഷയ്ക്കെതിരെയായ മത്സരത്തിൽ 80 ശതമാനവും ഇന്ത്യൻ താരങ്ങളാണ് പ്രതിരോധ മതിൽ കെട്ടിയത്.കരുത്തരായ ബംഗളുരുവിനെതിരെയും ഇന്ത്യൻ പ്രതിരോധ മതിൽ കെട്ടിയത് ഇന്ത്യൻ താരങ്ങളായിരുന്നു എന്നിട്ടും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ ഭേദിച്ച് എതിരാളികൾ വല കുലുക്കിയത് ആകെ ഒരു തവണ.അതും ഒരു സെറ്റ്പീസിൽ നിന്നും.

സൗവിക്ക് ചക്രവർത്തി, പ്രഥ്വിക്ക് ചൗധരി, സുബാഷിഷ് ബോസ് തുടങ്ങി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച് തഴമ്പിച്ച താരങ്ങൾ തീർത്ത പ്രതിരോധ മതിലിനേക്കാൾ കെട്ടുറപ്പുള്ളതായിരുന്നു മുഹമ്മദ് രാകിപ്,അബ്ദുൽ ഹക്കു, ജെസ്സെൽ തുടങ്ങി അധികമൊന്നും പരിചയ സമ്പത്തില്ലാത്ത താരങ്ങളെ വെച്ച് ഷെറ്റോറി തീർത്ത പ്രതിരോധ മതിൽ. ഇന്ത്യൻ യുവതാരങ്ങളെ മികച്ച രീതിയിൽ വാർത്തെടുക്കാൻ ഷെറ്റോറിക്ക് സാധിക്കുന്നുണ്ട് എന്നതിന് തെളിവാണ് ബ്ലാസ്റ്റേഴ്സിന്റെയും മുംബൈയുടെയും ഇന്ത്യൻ ഡിഫൻസ് നമുക്ക് കാണിച്ച് തരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here