മത്സരത്തിന്റെ 87ആം മിനുറ്റ്.ആസ്റ്റന്‍ വില്ലയ്ക്കെതിരെ ലിവര്‍പൂള്‍ ഒരു ഗോളിന് പിറകില്‍.ലിവര്‍പൂളിന്റെ ദിനമായിരുന്നില്ല ഇന്നലെ.ഒട്ടനവധി അവസരങ്ങളും വാറിലൂടെ അയോഗ്യമാക്കപ്പെട്ട ഗോളും.എത്തിഹാദ് സ്റ്റേഡിയത്തില്‍ നിന്നും ഒരു വാര്‍ത്തയെത്തി.മാഞ്ചസ്റ്റര്‍ സിറ്റി സൗത്താംപ്റ്റനെതിരെ മുന്നിട്ട് നില്‍ക്കുന്നു.പ്രതിസന്ധികളുണ്ടാവുമ്പോഴാണല്ലോ യഥാര്‍ത്ഥ നായകന്മാര്‍ ജനിക്കുന്നത്.ഇന്നലെ ലിവര്‍പൂളിന്റെ രക്ഷകനായി അവതരിച്ചത് മാനെയായിരുന്നു.87ആം മിനുറ്റില്‍ മാനെയുടെ തകര്‍പ്പന്‍ ക്രോസ്സില്‍ ഹെഡ്ഡറിലൂടെ റോബര്‍ട്ട്സന്‍ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു.മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ തകര്‍പ്പന്‍ ഹെഡ്ഡറില്‍ മാനെയുടെ വിജയഗോള്‍.ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് ലിവര്‍പൂള്‍ അവസാന മിനുറ്റുകളില്‍ തിരിച്ചുവരുന്നത്.21ആം മിനുറ്റില്‍ ട്രസഗ്വെയാണ് ആസ്റ്റന്‍ വില്ലയുടെ ഗോള്‍ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here