ബ്യൂണസ് അയേഴ്സ്: സ്വന്തം ടീമിന്റെ വിജയം ഡ്രസ്സിംഗ് റൂമില്‍ നൃത്തം ചെയ്ത് ആഘോഷിച്ച് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. അര്‍ജന്റീനയിലെ ജിംനാഷ്യ ക്ലബ്ബിന്റെ പരിശീലകനായ മറഡ‍ോണ തന്റെ കീഴില്‍ ടീം ആദ്യ വിജയം സ്വന്തമാക്കിയതാണ് മതിമറന്ന് ആഘോഷിച്ചത്. മറഡോണ പരിശീലകനായശേഷം ക്ലബ്ബ് തുടര്‍ച്ചയായ മൂന്ന് കളികളില്‍ പരാജയപ്പെട്ടിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം ഗോഡോയ് ക്രസിനെ ജിംനാഷ്യ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് കീഴടക്കി മറഡോണക്ക് കീഴില്‍ ആദ്യ ജയം കുറിച്ചു. ജൂലൈയില്‍ കാല്‍മുട്ട് ശസ്ത്രക്രിയക്ക് വിധേയനായിരുന്നെങ്കിലും അതൊന്നും മറഡോണയുടെ ഡാന്‍സിനെ ബാധിച്ചില്ല.

വീഡിയോ കാണാം;

LEAVE A REPLY

Please enter your comment!
Please enter your name here