ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ തനിക്കും സഹതാരങ്ങള്‍ക്കുമെതിരെ കാണികള്‍ കൂട്ടമായി വംശീയാധിക്ഷേപം നടത്തിയെന്ന ഗുരുതര ആരോപണവുമായി റൊമേലു ലുകാക്കു. വിഷയത്തില്‍ യുവേഫ ഇടപെടണമെന്നും ലുകാക്കു ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച്ച നടന്ന ഇന്റര്‍മിലാന്‍ സ്ലാവിയ പ്രേഗ് മത്സരത്തിനിടെയാണ് കാണികളുടെ വിവാദപരമായ പെരുമാറ്റമുണ്ടായിരിക്കുന്നത്.സ്ലാവിയ പ്രേഗിനെതിരായ എവേ മത്സരത്തില്‍ 3-1ന് ഇന്റര്‍മിലാന്‍ ജയിച്ചിരുന്നു. ഇന്റര്‍ നേടിയ മൂന്ന് ഗോളുകളിലും ലുകാക്കുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. മത്സരത്തിനിടെ രണ്ട് തവണ കാണികള്‍ കൂട്ടമായി തനിക്കും സഹതാരങ്ങള്‍ക്കുമെതിരെ വംശീയാധിക്ഷേപം നടത്തിയെന്നാണ് ലുകാക്കു വെളിപ്പെടുത്തിയിരിക്കുന്നത്.

ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും വലിയ സ്റ്റേഡിയമായ സിനബൊ സ്റ്റേഡിയം സ്ലാവിയ പ്രേഗിന്റെ ഹോം ഗ്രൗണ്ടാണ്. സ്വാഭാവികമായും 19370 പേരെ ഉള്‍ക്കൊള്ളുന്നതാണ് സ്റ്റേഡിയത്തില്‍ ഭൂരിഭാഗം പേരും സ്ലാവിയ പ്രേഗ് ആരാധകരായിരുന്നു. ഇവരുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റമാണ് ലുകാക്കു ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഇത്തരം വംശീയാധിക്ഷേപം അനുഭവിക്കേണ്ടി വന്നുവെന്ന് നേരത്തെ ബെല്‍ജിയത്തിന് വേണ്ടി കളിക്കുമ്പോള്‍ ലുകാക്കു വെളിപ്പെടുത്തിയിട്ടുണ്ട്. ‘ഇക്കാര്യം ഗൗരവമായി കണ്ട് യുവേഫ വേണ്ട നടപടിയെടുക്കണം. സ്റ്റേഡിയങ്ങളിലെ ഇത്തരം പ്രവണതകള്‍ നല്ലതല്ല. എനിക്ക് തന്നെ രണ്ട് തവണ അധിക്ഷേപം അനുഭവിക്കേണ്ടി വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here