പന്ത് ചുരണ്ടൽ വിവാദത്തിൽ ഒരു വർഷത്തെ വിലക്ക് കഴിഞ്ഞെത്തിയ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ അപാര ഫോമിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ഇന്ത്യക്കാർക്കും പ്രിയപ്പെട്ട താരമാണ് വാർണർ. ഡേവിഡ് വാർണറുടെ മകൾ ഐവി മേയ്ക്ക് പക്ഷേ അച്ഛനെയല്ല, ഇന്ത്യൻ നായകൻ വിരാട് കോലിയോടാണ് കൂടുതൽ ഇഷ്ടം.

വാർണറുടെ ഭാര്യ കാൻഡിസ് വാർണർ പങ്കുവെച്ച ഒരു വീഡിയോയിലാണ് കുഞ്ഞു വാർണറുടെ കോലി പ്രേമം വെളിപ്പെട്ടിരിക്കുന്നത്. അച്ഛൻ ഡേവിഡ് വാർണർ എറിഞ്ഞു നൽകുന്ന പന്തുകൾ അടിച്ചു പറത്തുന്ന ഐവി താൻ വിരാട് കോലിയാണെന്നാണ് അവകാശപ്പെടുന്നത്. “ഈ കുഞ്ഞു പെണ്ണ് ഇന്ത്യയിൽ ഒരുപാട് സമയം ചെലവഴിക്കുന്നുണ്ട്. അവൾക്ക് കോലിയാവാനാണ് ആഗ്രഹം” എന്ന അടിക്കുറിപ്പോടെയാണ് കാൻഡിസ് വീഡിയോ പങ്കു വെച്ചത്. ട്വിറ്ററിൽ പങ്കു വെച്ച ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.


LEAVE A REPLY

Please enter your comment!
Please enter your name here