നിങ്ങളെ ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കും’ എന്നായിരുന്നു 2019 മെയ് 14ന് അഞ്ച് വര്‍ഷം നീണ്ട അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ഗ്രീസ്മാന്‍ ആരാധകരോട് പറഞ്ഞത്. എന്നാല്‍ അത്‌ലറ്റികോ മാഡ്രിഡ് ആരാധകര്‍ക്ക് സീസണ്‍ തീരും മുമ്പുള്ള ഗ്രീസ്മാന്റെ കൂടുമാറ്റം തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. മുന്‍ താരത്തോടുള്ള ഈ അനിഷ്ടം കടുത്തരീതിയിലാണ് ബാഴ്‌സലോണക്കുവേണ്ടി കളിക്കാനിറങ്ങിയ ഗ്രീസ്മാന് നേരെ അത്‌ലറ്റികോ ആരാധകര്‍ പ്രകടിപ്പിച്ചത്.

ലാലിഗയില്‍ ബാഴ്‌സലോണയെ വീണ്ടും പോയിന്റ് ടേബിള്‍ തലപ്പത്തെത്തിച്ച മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് മെസിയുടെ 86ആം മിനിറ്റിലെ ഗോളിലാണ് പരാജയപ്പെട്ടത്. കളിക്കിടെ അന്റോയിന്‍ ഗ്രീസ്മാനായിരുന്നു അത്‌ലറ്റികോ മാഡ്രിഡ് ആരാധകരുടെ പ്രധാന ലക്ഷ്യം. കളിക്ക് മുമ്പ് വാംഅപ്പിനിറങ്ങിയതു മുതല്‍ ‘ഗ്രീസ്മാന്‍ ചാവൂ…’ വിളികളുമായി അവര്‍ തങ്ങളുടെ മുന്‍ സൂപ്പര്‍ താരത്തെ അധിക്ഷേപിച്ചു

അത്‌ലറ്റികോ മാഡ്രിഡിനായി നൂറ് മത്സരങ്ങള്‍ കളിച്ചതിന്റെ ബഹുമാന സൂചകമായി ഗ്രീസ്മാന്റെ പേരില്‍ ഒരു ഫലകം സ്വന്തം സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്നു. ഈഫലകത്തില്‍ ചുവന്ന വരകൊണ്ട് വെട്ടിയും എലിയുടെ പാവകളെ സ്ഥാപിച്ചും കഴിഞ്ഞ ദിവസം ഗ്രീസ്മാനെതിരെ ആരാധകര്‍ പ്രതിഷേധിച്ചു. അതേസമയം, അതിരുകവിഞ്ഞ ആരാധക പ്രതിഷേധത്തില്‍ ലാലിഗയുടെ ഭാഗത്തു നിന്നും കാര്യമായി നടപടികളുണ്ടായിട്ടില്ലെന്ന് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ടു ചെയ്തു.റഫറിയുടെ ഭാഗത്തു നിന്നും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നാണ് സ്പാനിഷ് ലീഗ് അധികൃതരുടെ വിശദീകരണം. അതേസമയം ഗോള്‍ നേടിയത് ആഘോഷിച്ച മെസിക്ക് നേരെ ഗാലറിയില്‍ നിന്നും ഒരാള്‍ കുടയെറിഞ്ഞെന്ന കാര്യം റഫറി ലാഹോസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുമുണ്ട്

കടപ്പാട് മീഡിയ വണ്‍

LEAVE A REPLY

Please enter your comment!
Please enter your name here