ബാലൺ ഡി ഓർ പുരസ്കാരച്ചടങ്ങിനിടെ ക്രിസ്ത്യാനോ റൊണാൾഡോയെ താഴ്ത്തിക്കെട്ടി സംസാരിച്ച ലിവർപൂൾ പ്രതിരോധ താരം വിർജിൽ വാൻ ഡൈക്കിനെതിരെ രൂക്ഷ വിമർശനവുമായി ക്രിസ്ത്യാനോയുടെ സഹോദരി. പുരസ്കാര ചടങ്ങിനെത്തിയ വാൻ ഡൈക്കിനോട് റൊണാൾഡോ ചടങ്ങിനെത്താത്തതിനാൽ ഒരു എതിരാളി കുറഞ്ഞുവല്ലേയെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു. അതിനെപ്പോഴാണ് റൊണാൾഡോ ഒരു എതിരാളി ആയതെന്നാണ് വാൻ ഡൈക്ക് ഇതിനു മറുപടി പറഞ്ഞത്. വാൻ ഡൈക്ക് പറഞ്ഞതിന്റെ ഉദ്ദേശം വ്യക്തമല്ലെങ്കിലും റൊണാൾഡോക്കെതിരായ പ്രസ്താവനയായാണ് ഇത് ആരാധകർക്കിടയിൽ ആഘോഷിക്കപ്പെട്ടത്.തന്റെ ഇൻസ്റ്റഗ്രാമിലാണ് കാറ്റിയ അവേയ്രോ വാൻ ഡൈക്കിനു മറുപടി നൽകിയത്. “യാഥാർത്ഥ്യമില്ലായ്മയുടെയും മോഹഭംഗങ്ങളുടെയും ലോകത്താണു ചിലർ ജീവിക്കുന്നതെന്നത് പരിതാപകരമായ അവസ്ഥയാണ്. നിരവധി കിരീടങ്ങൾ നേടിയിട്ടും റൊണാൾഡോ ഇത്തവണ ബാലൺ ഡി ഓർ നേടിയില്ലെന്നത് സത്യമാണ്. എന്നാൽ ഫുട്ബോൾ ഒരിക്കൽ അതിന്റെ സത്യം വീണ്ടെടുക്കും.”“പ്രിയപ്പെട്ട വാൻ ഡൈക്ക്, നിങ്ങൾ കടന്നു പോയതിലുമധികം നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് റൊണാൾഡോ. നിങ്ങൾ ഒരു പ്രീമിയർ ലീഗ് കിരീടം നേടാൻ കാത്തിരിക്കുമ്പോൾ മൂന്നു തവണ തുടർച്ചയായി അതു റൊണാൾഡോ നേടിയിട്ടുണ്ട്. നിങ്ങളേക്കാൾ ചെറുപ്പമായിരുന്ന സമയത്താണ് ഇപിഎല്ലിലെ മികച്ച താരമായി റൊണാൾഡോ മാറിയത്. മറ്റു ലീഗുകളിലും ഇതേ ആധിപത്യം തുടരാൻ റൊണാൾഡോക്ക് കഴിഞ്ഞു.”“ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കീഴ്പ്പെടുത്തിയത് റൊണാൾഡോയുൾപ്പെട്ട ടീമാണ്. അതിനു ശേഷം യുവേഫ നാഷൻസ് ലീഗിൽ ഓറഞ്ചു പടയെ പിഴിഞ്ഞതും റൊണാൾഡോയുടെ പോർച്ചുഗലാണ്. നിങ്ങൾ ഇതു വരെ നേടാത്ത ബാലൺ ഡി ഓർ അഞ്ചു തവണയാണ് റൊണാൾഡോ നേടിയിട്ടുള്ളത്. എന്നെ സംബന്ധിച്ച് റൊണാൾഡോ തന്നെയാണ് മികച്ച താരം.” കാറ്റിയ പറഞ്ഞു.

കടപ്പാട് ഗോള്‍.കോം.

For getting Sports News through Whatsapp, Click the link given below

https://chat.whatsapp.com/81PMmQDfTa0JyPxkSx8Pgz

LEAVE A REPLY

Please enter your comment!
Please enter your name here