ആരും ശ്രദ്ധിക്കാതെ പോകുമായിരുന്ന മത്സരമായിരുന്നു കഴിഞ്ഞ ദിവസം നേപാളും മാല ദ്വീപും തമ്മില്‍ നടന്ന വനിതാ ക്രിക്കറ്റ് ടി20 മത്സരം. എന്നാല്‍ നേപാളിതാരം അഞ്ജലി ചന്ദിന്റെ ഗംഭീര ബൗളിംങ് പ്രകടനമാണ് ഈ മത്സരത്തെ ശ്രദ്ധേയമാക്കിയത്. ഒരു റണ്‍ പോലും വിട്ടുകൊടുക്കാതെ ആറ് മാല ദ്വീപ് വിക്കറ്റുകളാണ് അഞ്ജലി നേടിയത്.

2.1 ഓവര്‍ പന്തെറിഞ്ഞാണ് അഞ്ജലി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയത്. അഞ്ജലിയുടെ ബൗളിം പ്രകടനത്തിന്റെ മികവില്‍ വെറും 16 റണ്‍സിന് മാലദ്വീപിന്റെ ബാറ്റിംങ് തീര്‍ന്നു. മാലദ്വീപിന്റെ ഓപ്പണര്‍ ഹംസ നിയാസിനും(9), വിക്കറ്റ് കീപ്പര

ഹഫ്‌സ അബ്ദുല്ല (4)ക്കും മാത്രമാണ് റണ്‍ നേടാനായത്. രണ്ട് വൈഡ് കൂടി ചേര്‍ത്താണ്

മാലദ്വീപ് സ്‌കോര്‍ 16ലെത്തിച്ചത്.


10.1 ഓവര്‍ നേരിട്ടായിരുന്നു മാലദ്വീപ് 16റണ്‍ നേടിയത്. മറുപടിക്കിറങ്ങിയ നേപാള്‍ ആദ്യ ഓവര്‍ തീരും മുമ്പേ കളിയവസാനിപ്പിക്കുകയും ചെയ്തു. അഞ്ചാം പന്തില്‍ നേപാള്‍ ലക്ഷ്യത്തിലെത്തി. നേപാളി ഓപ്പണര്‍ കാജല്‍ ശ്രേഷ്ഠ അഞ്ചു പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 13 റണ്‍സെടുത്തു. നാലു റണ്‍സ് ലെഗ് ബൈ ഇനത്തില്‍ മാലദ്വീപ് ബൗളറുടെ ദാനമായി കിട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here