Home All News

All News

ഹാംസ്ട്രിങ് പരിക്ക്;നെയ്മറിന് ഒരു മാസത്തേക്ക് കളിക്കാനാവില്ല

നൈജീരിയക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിടെ ഇടത് തുടയ്‌ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് ഒരു മാസത്തേക്ക് കളിക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്.പിഎസ്ജി മെഡിക്കല്‍ ബോര്‍ഡാണ് നെയ്മറിന് ഹാംസ്ട്രിങിന് പരിക്കേറ്റുവെന്നും നാലാഴ്ചത്തേക്ക് കളിക്കാനാവില്ലെന്നും അറിയിച്ചത്.നൈജീരിയക്കെതിരെ ആകെ പന്ത്രണ്ട് മിനുറ്റ് മാത്രമാണ് നെയ്മറിന് കളിക്കാന്‍ സാധിച്ചത്.താരം തന്നെ സബ്സ്റ്റിറ്റ്യൂഷന്‍ ആവശ്യപ്പെടുകയും പരസഹായമില്ലാതെ തന്നെ ഗ്രൗണ്ടില്‍ നിന്നും...

വിജയ് ഹസാരെ ട്രോഫി;കേരളത്തിനെതിരെ മുംബൈക്ക് കൂറ്റന്‍ ജയം

വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കെതിരെ കേരളത്തിന് കനത്ത പരാജയം. എട്ടു വിക്കറ്റിനാണ് മുംബൈ കേരളത്തിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 48.4 ഓവറിൽ 199 റൺസെടുത്ത് ഓളൗട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 38.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിച്ചു. ഇതോടെ അടുത്ത റൗണ്ടിലേക്കുള്ള കേരളത്തിൻ്റെ യാത്ര ദുഷ്കരമായി.

നെയ്മറിന് വീണ്ടും പരിക്ക്;ആകെ കളിച്ചത് പന്ത്രണ്ട് മിനുറ്റ്

നൈജീരിയക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് പരിക്ക്.ഇടതു തുടയ്ക്ക് പരിക്കേറ്റ നെയ്മര്‍ ആകെ പന്ത്രണ്ട് മിനുറ്റ് മാത്രമെ കളിച്ചുള്ളു.മത്സരം തുടങ്ങിയത് മുതല്‍ നെയ്മറിന് ഹാംസ്ട്രിങ് വേദനയുണ്ടായിരുന്നു.അതേ സമയം,പരിക്ക് സാരമുള്ളതല്ലെന്നും വരും ആഴ്ചകളില്‍ പ്രധാന മത്സരങ്ങള്‍ ഉള്ളതുകൊണ്ടാണ് മത്സരത്തില്‍ നിന്നും പിന്മാറിയതെന്നുമാണ് റിപ്പോര്‍ട്ട്.നൈജീരിയക്കെതിരെ ഒരു ഗോളിന് പിന്നിട്ടുനില്‍ക്കുകയാണ് ബ്രസീല്‍.

ജിങ്കന് പകരം ജംഷദ്പൂർ താരത്തെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്

എസിഎൽ ഇഞ്ചുറിയെ തുടർന്ന് വിശ്രമത്തിലുള്ള സന്ദേശ് ജിങ്കന് പകരം രാജു ഗൈക്വഡിനെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്. ജംഷദ്‌പൂർ എഫ്സി താരമായ രാജു ഗൈക്വഡിനെ ലോൺ അടിസ്ഥാനത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചതാണെന്നാണ് റിപോർട്ടുകൾ

വൈറലായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രോമോ വീഡിയോ

ഐഎസ്എൽ മത്സരങ്ങൾക്ക് ഇനി അവശേഷിക്കുന്നത് 10 ദിവസങ്ങൾ കൂടിയാണ്. ഈ മാസം 20നാണ് സീസൺ ആരംഭിക്കുക. ഐഎസ്എലിനെ വരവേറ്റു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനായി പുറത്തിറക്കിയ പ്രമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നേരത്തെ പ്രമോ വീഡിയോയുടെ ചിത്രീകരണ ദൃശ്യങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കൊപ്പം പരിശീലകനും...

ജമീമയ്ക്കും പുനിയക്കും അർദ്ധ സെഞ്ച്വറി;ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ജയ

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് എട്ടു വിക്കറ്റിൻ്റെ കൂറ്റൻ ജയം. 165 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 41.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കുറിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ 75 റൺസെടുത്ത പ്രിയ പുനിയ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സഹ ഓപ്പണർ ജമീമ റോഡ്രിഗസ് 55...

”നെയ്മര്‍ റയലിലേക്ക് പോകുമോയെന്ന് ഭയപ്പെട്ടിരുന്നു”-മെസ്സി

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പിഎസ്ജിയില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് പോകുമോയെന്ന് ഭയപ്പെട്ടിരുന്നുവെന്ന് സൂപ്പര്‍ താരം മെസ്സി.പ്രശസ്ത ഫുട്ബോള്‍ മാധ്യമമായ മാര്‍ക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസ്സിയുടെ വെളിപ്പെടുത്തല്‍.'നെയ്മര്‍ പാരിസ് വിടാന്‍ താത്പ്പര്യം പ്രകടപ്പിച്ചുവെന്ന് അറിയാമായിരുന്നു.ബാഴ്സ താരത്തെ തിരികെയെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല.ഇതോടെയാണ് റയല്‍ താരത്തെ സ്വന്തമാക്കുമോയെന്ന് താന്‍ ഭയപ്പെട്ടതെന്ന് മെസ്സി പറഞ്ഞു.ബ്രസീലിയന്‍ ക്ലബായ...

വിജയ് ഹസാരെ ട്രോഫി: വിഷ്ണു വിനോദിനു വീണ്ടും സെഞ്ചുറി;തകര്‍പ്പന്‍ പ്രകടനവുമായി അസ്ഹറുദ്ദീന്‍;കേരളത്തിന് ജയം

വിജയ് ഹസാരെ ട്രോഫിയിൽ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് അനായാസ ജയം. 65 റൺസിനാണ് കേരളം ഛത്തീസ്ഗഡിനെ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു. ഛത്തീസ്ഗഡ് 46 ഓവറിൽ 231 റൺസിന് എല്ലാവരും പുറത്തായി. സെഞ്ചുറിയടിച്ച ഓപ്പണർ വിഷ്ണു വിനോദാണ് കേരളത്തിന് ജയം...

ശസ്ത്രക്രിയയ്ക്ക് വിധേയനായി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യൻ ഓൾറൌണ്ടർ ഹാർദിക് പാണ്ഡ്യയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പരിക്കിനെ തുടര്‍ന്നുണ്ടായ പുറംവേദന ഗുരുതരമായതോടെയാണ് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയ വിജകരമായിരുന്നുവെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. വിശ്രമം അനിവാര്യമായ സാഹചര്യത്തില്‍ പാണ്ഡ്യക്ക് കുറച്ചുകാലം കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരും. ഇതേസമയം, കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ എത്ര കാലം വേണ്ടിവരുമെന്ന കാര്യം വ്യക്തമല്ല.

MOST COMMENTED

‘ അതൊരു ജിന്നാണ് ബഹൻ ‘ ; ഗുർപ്രീതിനെ പ്രകീർത്തിച്ച് ഖത്തർ കോച്ച്

ലോക കപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യയോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങാന്‍ ഏക കാരണം ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് സിംഗ് മാത്രമാണെന്ന് ഖത്തര്‍ പരിശീലകന്‍ ഫെലിക്‌സ് സാഞ്ചേസ്. ഗോള്‍ വലയ്ക്ക് കീഴിയില്‍...

HOT NEWS