Home All News Page 3

All News

ആൻഫീൽഡിൽ ഗോൾ മഴ; മേഴ്‌സിസൈഡ് ഡെർബിയിൽ വീണ്ടും ലിവർപൂൾ

മേഴ്സിസൈഡ് ഡെർബിയിൽ വീണ്ടും ലിവർപൂളിന് ജയം. 7 ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. സലാഹ്, ഹെൻഡേഴ്സൺ, ഫിർമിനോ എന്നിവരെ ബെഞ്ചിലിരുത്തിയാണ് ക്ളോപ്പ് ആദ്യ ഇലവൻ പ്രഖ്യാപിച്ചത്. ഷാക്കിരി, ഒറിജി, ലല്ലാന എന്നിവർ ആദ്യ ഇലവനിൽ ഇടം പിടിക്കുകയും ചെയ്തു. ലിവർപൂളിനായി...

ആസ്റ്റൺ വില്ലയെ വീഴ്ത്തി ചെൽസി

പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയെ വീഴ്ത്തി ചെൽസി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ലാംപാർടിന്റെ ടീമിന്റെ വിജയം. ടാമി എബ്രഹാം, മെസൻ മൌണ്ട് എന്നിവരാണ് ചെൽസിക്കായി വലകുലുക്കിയത്. മത്സരത്തിന്റെ 24 ആം മിനുട്ടിൽ ടാമി ഇബ്രാഹിമിലൂടെ ചെൽസി മുന്നിലെത്തിയെങ്കിലും 41 ആം മിനുട്ടിൽ ട്രെസഗെയിലൂടെ വില്ല ഒപ്പമെത്തി....

മൗറീഞ്ഞോയുടെ സ്പർസിനെ വീഴ്ത്തി ഒലെയുടെ മാഞ്ചസ്റ്റർ

സ്പർസ്‌ പരിശീലകനായ ശേഷം ആദ്യ തോൽവി നുണഞ്ഞ് ഹോസെ മൗറിഞ്ഞോ. തന്റെ പഴയ തട്ടകമായ ഓൾഡ് ട്രാഫോർഡിലാണ് മൗറീഞ്ഞോയുടെ സ്പർസിന്റെ ആദ്യ തോൽവി. മാർക്കസ് റാഷ്‌ഫോർഡിന്റെ ഇരട്ടഗോളുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തുണയായത്. കളിയുടെ ആറാം മിനുട്ടിൽ തന്നെ റാഷ്‌ഫോർഡ് യുണൈറ്റഡിനെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ 39 ആം...

ബ്ലാസ്റ്റേഴ്സിന് ആശങ്ക; ഓങ്ബച്ചേ മുംബൈക്കെതിരെ കളിച്ചേക്കില്ല

നാളെ മുംബൈയെ നേരിടാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ആശങ്കയുളവാകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ടീമിലെ സ്റ്റാർ സ്‌ട്രൈക്കർ ഓങ്ബച്ചേ നാളത്തെ മത്സരത്തിനുണ്ടാവില്ലെന്നാണ് റിപോർട്ടുകൾ. താരം മസിൽ ഇഞ്ചുറിയുടെ പിടിയിലാണെന്നും നാളത്തെ മത്സരത്തിനിറങ്ങാൻ സാധ്യത ഇല്ലെന്നുമാണ് ബ്ലാസ്റ്റേഴ്‌സുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ പരിക്കിന്റെ പിടിയിലായിരുന്ന രാഹുൽ കെപി, ആർക്കസ്...

അണ്ടർ ആം ക്രിക്കറ്റ് ഗ്രൂപ്പ് കാസർഗോഡ് പ്രീമിയർ ലീഗ്; ബിഎഫ്സി ബദ്രിയ നഗർ ചാമ്പ്യന്മാർ

അണ്ടർ ക്രിക്കറ്റ് ഗ്രൂപ്പ് കാസർഗോഡ് സംഘടിപ്പിച്ച കാസർഗോഡ് പ്രീമിയർ ലീഗ് സീസൺ നാലിൽ ബിഎഫ്സി ബദ്‌രിയ നഗർ ചാമ്പ്യന്മാർ. ഉളിയത്തടുക്ക സഫാൻസ് ഗ്രൗണ്ടിൽ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഫൈനലിൽ ഫയർ ബ്ലാസ്‌റ്റേഴ്‌സിനെ തോൽപിച്ചാണ് ബിഎഫ്സി ബദ്രിയ നഗർ ചാമ്പ്യന്മാരയത്. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഫയർ ബ്ലാസ്റ്റേഴ്‌സ് നിശ്ചിത 3...

റൊണാള്‍ഡോക്ക് കഴിഞ്ഞ ബാലണ്‍ ഡിഓര്‍ നഷ്ടമാവാന്‍ കാരണം റയല്‍ മാഡ്രിഡാണെന്ന് സൂപ്പര്‍ താരം

തിങ്കളാഴ്ച്ച രാത്രി ലയണല്‍ മെസി ആറാം തവണ ബാലണ്‍ ഡിഓര്‍ നേടിയപ്പോള്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പേര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേതായിരുന്നു. ബാലണ്‍ ഡി ഓര്‍ ചടങ്ങിന് പകരം ഇറ്റാലിയന്‍ സീരി എയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം വാങ്ങാനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തീരുമാനം. കഴിഞ്ഞ വര്‍ഷത്തെ ബാലണ്‍ ഡിഓര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ലഭിക്കാതിരുന്നതിന്...

റൊണാള്‍ഡോ എതിരാളിയല്ലെന്ന് പറഞ്ഞ വാന്‍ ഡിജിക്കിന് വായടപ്പന്‍ മറുപടിയുമായി റൊണാള്‍ഡോയുടെ സഹോദരി

ബാലൺ ഡി ഓർ പുരസ്കാരച്ചടങ്ങിനിടെ ക്രിസ്ത്യാനോ റൊണാൾഡോയെ താഴ്ത്തിക്കെട്ടി സംസാരിച്ച ലിവർപൂൾ പ്രതിരോധ താരം വിർജിൽ വാൻ ഡൈക്കിനെതിരെ രൂക്ഷ വിമർശനവുമായി ക്രിസ്ത്യാനോയുടെ സഹോദരി. പുരസ്കാര ചടങ്ങിനെത്തിയ വാൻ ഡൈക്കിനോട് റൊണാൾഡോ ചടങ്ങിനെത്താത്തതിനാൽ ഒരു എതിരാളി കുറഞ്ഞുവല്ലേയെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു. അതിനെപ്പോഴാണ് റൊണാൾഡോ ഒരു എതിരാളി ആയതെന്നാണ് വാൻ ഡൈക്ക്...

‘പോയി തുലയു’…ഗ്രീസ്മാനെ അധിക്ഷേപിച്ച് അത്ലറ്റിക്കോ മാഡ്രിഡ് ആരാധകര്‍

നിങ്ങളെ ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കും' എന്നായിരുന്നു 2019 മെയ് 14ന് അഞ്ച് വര്‍ഷം നീണ്ട അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ഗ്രീസ്മാന്‍ ആരാധകരോട് പറഞ്ഞത്. എന്നാല്‍ അത്‌ലറ്റികോ മാഡ്രിഡ് ആരാധകര്‍ക്ക് സീസണ്‍ തീരും മുമ്പുള്ള ഗ്രീസ്മാന്റെ കൂടുമാറ്റം തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. മുന്‍ താരത്തോടുള്ള ഈ അനിഷ്ടം കടുത്തരീതിയിലാണ് ബാഴ്‌സലോണക്കുവേണ്ടി കളിക്കാനിറങ്ങിയ...

ഒറ്റ റണ്‍ പോലും വിട്ടുകൊടുക്കാതെ ആറ് വിക്കറ്റ്! റെക്കോഡ് പ്രകടനവുമായി അഞ്ജലി

ആരും ശ്രദ്ധിക്കാതെ പോകുമായിരുന്ന മത്സരമായിരുന്നു കഴിഞ്ഞ ദിവസം നേപാളും മാല ദ്വീപും തമ്മില്‍ നടന്ന വനിതാ ക്രിക്കറ്റ് ടി20 മത്സരം. എന്നാല്‍ നേപാളിതാരം അഞ്ജലി ചന്ദിന്റെ ഗംഭീര ബൗളിംങ് പ്രകടനമാണ് ഈ മത്സരത്തെ ശ്രദ്ധേയമാക്കിയത്. ഒരു റണ്‍ പോലും വിട്ടുകൊടുക്കാതെ ആറ് മാല ദ്വീപ് വിക്കറ്റുകളാണ് അഞ്ജലി നേടിയത്.

കോപ്പ ട്രോഫി പുരസ്‌കാരം ഡി ലൈറ്റിന്

ഏറ്റവും മികച്ച യുവ താരത്തിനുള്ള (അണ്ടർ -21) കോപ്പ ട്രോഫി പുരസ്‌കാരം മതിയാസ് ഡി ലൈറ്റിന്. കഴിഞ്ഞ സീസണിൽ ഡച്ച് ലീഗിലും ചാമ്പ്യൻസ് ട്രോഫിയിലും അയാക്സിന് വേണ്ടി മികച്ച പ്രകടനമാണ് ഡി ലൈറ്റ് കാഴ്ച വെച്ചത്. നിലവിൽ ഇറ്റാലിയൻ വമ്പന്മാരയ യുവന്റസിന് വേണ്ടിയാണ് ഈ സെന്റർ ബാക്ക് ബൂട്ട് കെട്ടുന്നത്

MOST COMMENTED

‘താൻ ചെയ്‌തത്‌ വലിയ തെറ്റ്’; ക്ഷമാപണവുമായി സിമിയോണി

ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെ അത്ലറ്റിക്കോ മാഡ്രിഡ് ഗോൾ നേടിയപ്പോൾ നടത്തിയ വിവാദ ആഘോഷത്തിൽ മാപ്പ് പറഞ്ഞ് അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി. നേരത്തെ സിമിയോണിയുടെ വിവാദ ആഘോഷത്തെ...

HOT NEWS