യുണൈറ്റഡ് വിടാനൊരുങ്ങി പോഗ്ബ;നീക്കങ്ങളുമായി യുവന്റസും റയലും
ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.ക്ലബില്‍ നിന്ന് പുറത്തുപോവാനുള്ള വഴികളെ പറ്റി പോഗ്ബയും ഏജന്റും അന്വേഷിക്കാന്‍ തുടങ്ങിയെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നേരത്തെ സിദാന് കീഴില്‍ കളിക്കുന്നത് തന്റെ സ്വപ്നമാണെന്ന് പോഗ്ബ പറഞ്ഞിരുന്നു.പോഗ്ബയുടെ വെളിപ്പെടുത്തലിന് തൊട്ട് പിറകെ തന്നെ പോഗ്ബയ്ക്കായി റയല്‍ മാഡ്രിഡ് റെക്കോര്‍ഡ്...
കിംഗ് കോഹ്ലി എഗൈൻ; തുടർച്ചയായ മൂന്നാം വർഷവും കോഹ്ലിക്ക് വിസ്ഡൺ പുരസ്കാരം
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിസ്ഡണ്‍ പുരസ്കാരം ഏറ്റുവാങ്ങി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. വനിതകളിലും ഇന്ത്യന്‍ ടീമിന് അഭിമാനിക്കാം. മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ താരം സ്മൃതി മന്ഥാനയാണ്. മന്ഥാനയുടെ കന്നി നേട്ടമാണിത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച അഞ്ച് താരങ്ങളുടെ പട്ടികയിലും കോലിക്ക് ഇടം നേടാന്‍ സാധിച്ചു. ഇംഗ്ലീഷ് താരങ്ങളായ...
സിറ്റിയിൽ തുടർന്നാൽ രക്ഷപ്പെടാനാവില്ല; യുവതാരത്തിന് റിയോ ഫെര്ഡിനാൻഡിന്റെ ഉപദേശം
മാഞ്ചസ്റ്റര്‍ സിറ്റിയിൽ കരിയർ തുടർന്നാൽ രക്ഷപ്പെടാനാവില്ലെന്ന് സിറ്റി യുവതാരം ഫില്‍ ഫോഡനോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം റിയോ ഫെര്‍ഡിനാന്‍ഡ്. സിറ്റിയില്‍ ഫോഡന് കൂടുതല്‍ അവസരം ലഭിക്കാത്തത് താരത്തിന്റെ ഭാവിയെ ബാധിക്കുമെന്നും റിയോ വ്യക്തമാക്കി. സീസണില്‍ ഒരു പ്രീമിയര്‍ ലീഗ് മത്സരത്തില്‍ പോലും പെപ്പിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം പിടിക്കാൻ ...
അദ്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല;കിരീടം നിലനിര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി;കണ്ണീരോടെ ലിവര്‍പൂള്‍
ആന്‍ഫീല്‍ഡില്‍ വിജയിച്ചിട്ടും ലിവര്‍പൂള്‍ ആരാധകരുടെ മുഖങ്ങളിലാകെ നിരാശ മാത്രമായിരുന്നു.കാലങ്ങളായി കാത്തിരുന്ന പ്രീമിയര്‍ ലീഗ് കിരീടം ഇത്തവണയും ഒരു കൈപ്പാടകലെ നഷ്ടപ്പെട്ടിരിക്കുന്നു.നിര്‍ണ്ണായക മത്സരത്തില്‍ ബ്രൈറ്റണ് എഫ്സിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തി.ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ബ്രൈറ്റണെ തകര്‍ത്താണ് സിറ്റി ലിവര്‍പൂളിനെ തുടര്‍ച്ചയായ രണ്ടാം സീസണിലും രണ്ടാം സ്ഥാനത്തെത്തിച്ചത്.വോള്‍ഫ്സിനെ തോല്‍പ്പിച്ച...
ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസം
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തില്‍ നോബോളിന് വേണ്ടി വാദിച്ച് ഗ്രൗണ്ടിലിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് മഹേന്ദ്ര സിംഗ് ധോണിയ്ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍. ധോണിയുടെ നടപടി ക്രിക്കറ്റിന് നല്ലതല്ലെന്നും ഡഗൗട്ടിലിരിക്കുന്ന ക്യാപ്റ്റന്‍ അമ്പയറുമായി തര്‍ക്കിക്കാന്‍ ഗ്രൗണ്ടിലിറങ്ങിയത് മോശം കീഴ്വഴക്കം സൃഷ്ടിക്കുമെന്നും വോണ്‍ പറഞ്ഞു.
ധോണിയുടെ നടപടിയെ ഒരു...
മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം ബെര്‍ണാഡോ സില്‍വ സഹതാരം മെന്‍ഡിയെ വംശീയമായി അധിക്ഷേപിച്ചതായി ആരോപണം
മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരമായ ബെര്‍ണാഡോ സില്‍വ സഹതാരമായ ബെഞ്ചമിന്‍ മെന്‍ഡിയെ വംശീയമായി അധിക്ഷേപിച്ചതായി ആരോപണം.മെന്‍ഡിയുടെ ചെറുപ്പകാലത്തെ ചിത്രവും കൂടെ സ്പാനിഷ് ചോക്ലേറ്റ് ബ്രാന്‍ഡായ കോണ്ഗിറ്റോസിന്റെ ചിഹ്നവും സില്‍വ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് വിവാദങ്ങള്‍ക്ക് കാരണം.ചിത്രങ്ങള്‍ ആരെയെങ്കിലും സൂചിപ്പിക്കുന്നുണ്ടോ എന്നതായിരുന്നു സില്‍വ ട്വീറ്റിന് നല്കിയ അടിക്കുറിപ്പ്.
രോഹിതിനെ അമ്പയർ ചതിച്ചതോ?
ലോക കപ്പിൽ ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മത്സരത്തിനിടെ രോഹിത് ശര്‍മ്മയുടെ ഔട്ട് വിവാദത്തിന് വഴിവെക്കുന്നു . രോഹിത് ഔട്ടല്ലെന്നും അമ്ബയര്‍മാര്‍ ചതിച്ചതാണെന്നുമാണ് ഇന്ത്യന്‍ ആരാധകര്‍ വാദിക്കുന്നത്. 23 പന്തില്‍ 18 റണ്‍സ് നേടി മികച്ച രീതിയില്‍ മുന്നേറവെയാണ് രോഹിതിന്റെ വിക്കറ്റ് നഷ്ടമാകുന്നത്. കെമര്‍ റോച്ച് എറിഞ്ഞ ആറാം ഓവറിലെ അവസാന...
‘ഇന്ത്യൻ ഓസിൽ’; ചെന്നൈക്കെതിരെ സഹൽ നേടിയ കിടിലൻ ഗോൾ കാണാം
ഇന്ത്യൻ ഓസിൽ എന്ന വിളിപ്പേരുള്ള താരം. സഹൽ അബ്ദുൽ സമദ്. കഴിഞ്ഞ സീസണിലാണ് ബ്ലാസ്റ്റേഴ്സ് ഈ കണ്ണൂരുകാരനെ ടീമിലെത്തിച്ചതെങ്കിലും ee സീസണിലാണ് സഹലിന്റെ വിശ്വരൂപം ഫുട്ബോൾ ആരാധകർ കണ്ടത്.
സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ച സഹലിന് പക്ഷെ ഒരു ഗോളോ, അസിസ്റ്റോ നേടനായിരുന്നില്ല. സഹലിന്റെ...
ലിവർപൂളിനോടേറ്റ തോൽവി; വാൽവെർദയുടെ സ്ഥാനം തെറിച്ചേക്കും
ഇന്നലെ ലിവര്‍പൂളുമായുള്ള തോൽവിക്ക് പിന്നാലെ ബാഴ്സ പരിശീലകൻ വാല്‍വെര്‍ഡെയെ മാനേജ്മെന്റ് പുറത്താക്കാനൊരുങ്ങുന്നതായി റിപോർട്ടുകൾ. ആദ്യ പാദത്തിലെ മൂന്ന് ഗോളിന്റെ ലീഡ് കളഞ്ഞ ബാഴ്സ 4-0 ന് തോറ്റ് പുറത്തായതോടെയാണ് വാല്‍വെര്‍ഡെക്ക് പരിശീലക സ്ഥാനം തെറിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നത്.
തകര്‍ത്താടി ഗെയ്ല്;ഒരു ഓവറില്‍ നേടിയത് 32 റണ്‍സ്
വാൻകൂവർ: കാനഡയിലെ ഗ്ലോബൽ ട്വന്റി 20 ലീഗിൽ വെസ്റ്റ്ഇൻഡീസ് താരം ക്രിസ് ഗെയിലിന്റെ തകർപ്പൻ പ്രകടനം. പാക്കിസ്ഥാൻ ബൗളർ ശതാബ് ഖാന്റെ ഒരു ഓവറിൽ 32 റണ്‍സ് അടിച്ചുകൂട്ടിയാണു ഗെയിൽ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. നാലു സിക്സറും രണ്ടു ഫോറും ശതാബ് ഖാൻ എറിഞ്ഞ 13-ാം ഓവറിൽ പറന്നു. ഗെയിലിന്റെ പ്രകടനത്തിന്റെ...