Home Cricket

Cricket

വിജയ് ഹസാരെ ട്രോഫി;കേരളത്തിനെതിരെ മുംബൈക്ക് കൂറ്റന്‍ ജയം

വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കെതിരെ കേരളത്തിന് കനത്ത പരാജയം. എട്ടു വിക്കറ്റിനാണ് മുംബൈ കേരളത്തിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 48.4 ഓവറിൽ 199 റൺസെടുത്ത് ഓളൗട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 38.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിച്ചു. ഇതോടെ അടുത്ത റൗണ്ടിലേക്കുള്ള കേരളത്തിൻ്റെ യാത്ര ദുഷ്കരമായി.

ജമീമയ്ക്കും പുനിയക്കും അർദ്ധ സെഞ്ച്വറി;ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ജയ

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് എട്ടു വിക്കറ്റിൻ്റെ കൂറ്റൻ ജയം. 165 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 41.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കുറിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ 75 റൺസെടുത്ത പ്രിയ പുനിയ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സഹ ഓപ്പണർ ജമീമ റോഡ്രിഗസ് 55...

വിജയ് ഹസാരെ ട്രോഫി: വിഷ്ണു വിനോദിനു വീണ്ടും സെഞ്ചുറി;തകര്‍പ്പന്‍ പ്രകടനവുമായി അസ്ഹറുദ്ദീന്‍;കേരളത്തിന് ജയം

വിജയ് ഹസാരെ ട്രോഫിയിൽ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് അനായാസ ജയം. 65 റൺസിനാണ് കേരളം ഛത്തീസ്ഗഡിനെ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു. ഛത്തീസ്ഗഡ് 46 ഓവറിൽ 231 റൺസിന് എല്ലാവരും പുറത്തായി. സെഞ്ചുറിയടിച്ച ഓപ്പണർ വിഷ്ണു വിനോദാണ് കേരളത്തിന് ജയം...

ശസ്ത്രക്രിയയ്ക്ക് വിധേയനായി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യൻ ഓൾറൌണ്ടർ ഹാർദിക് പാണ്ഡ്യയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പരിക്കിനെ തുടര്‍ന്നുണ്ടായ പുറംവേദന ഗുരുതരമായതോടെയാണ് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയ വിജകരമായിരുന്നുവെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. വിശ്രമം അനിവാര്യമായ സാഹചര്യത്തില്‍ പാണ്ഡ്യക്ക് കുറച്ചുകാലം കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരും. ഇതേസമയം, കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ എത്ര കാലം വേണ്ടിവരുമെന്ന കാര്യം വ്യക്തമല്ല.

”എന്തുകൊണ്ട് എന്റെ പേര് പരാമര്‍ശിച്ചില്ല”?സെവാഗിനോട് നീരസം പ്രകടമാക്കി ജഡേജ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ ട്വിറ്ററില്‍ ചൂട് പിടിപ്പിച്ച് ഒരു വിവാദം. മത്സരത്തിന് ശേഷം ടീം ഇന്ത്യയെ പ്രശംസിച്ച് സെവാഗ് ട്വീറ്റ് ചെയ്തതാണ് വിവാദത്തിന് വഴിവെച്ചത്. ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച താരങ്ങളുടെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചാണ് സെവാഗ് തന്റെ...

അഫ്ഗാന്‍ താരത്തെ ”കൊലപ്പെടുത്തി” സോഷ്യല്‍ മീഡിയ

അഫ്ഗാൻ ക്രിക്കറ്റർ മുഹമ്മദ് നബിയെ ''കൊന്ന്'' സോഷ്യല്‍ മീഡിയ. ട്വിറ്ററിലൂടെയാണ് വാർത്ത പ്രചരിച്ചത്. അതേറ്റു പിടിച്ച് ഒട്ടേറെ ആളുകൾ രംഗത്തെത്തിയതോടെ മരണവാർത്ത കത്തിപ്പടർന്നു. എന്നാൽ ഏറെ വൈകാതെ മുഹമ്മദ് നബി തന്നെ തൻ്റെ മരണവാർത്ത തള്ളി രംഗത്തെത്തി. ‘സുഹൃത്തുക്കളെ, ഞാന്‍ സുഖമായി ഇരിക്കുന്നു. എന്റെ മരണത്തെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണ്’ എന്ന അറിയിപ്പോടെയായിരുന്നു...

ആരാധകര്‍ ഏറ്റെടുത്ത് ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ച്;വീഡിയോ കാണാം

ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് താനെന്ന് വീണ്ടും തെളിയിക്കുകയായിരുന്നു ജഡേജ. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ 27-ാം ഓവറിലെ ആദ്യ പന്തില്‍ ഏയ്‌ഡന് മര്‍ക്രാമാണ് ജഡേജയുടെ റിട്ടേണ്‍ ക്യാച്ചില്‍ പുറത്തായത്. ഇതേ ഓവറില്‍ വെര്‍നോണ്‍ ഫിലാന്‍ഡര്‍, കേശവ് മഹാരാജ് എന്നിവരെയും ഇതേ ഓവറില്‍ ജഡേജ പുറത്താക്കി. നാല്, അഞ്ച് പന്തുകളിലായിരുന്നു ഈ വിക്കറ്റുകള്‍.

ടി-20യിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി പാക്ക്‌ യുവതാരം

ടി-20യിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് പാക് യുവ പേസർ മുഹമ്മദ് ഹൈസ്നൈന്. ശ്രീലങ്കക്കെതിരായ ആദ്യ ടി-20 മത്സരത്തിലാണ് ഹസ്നൈൻ ഈ നേട്ടം സ്വന്തമാക്കിയത്. 19 വർഷവും 183 ദിവസവും പ്രായമുള്ളപ്പോഴാണ് ഹസ്നൈൻ ഹാട്രിക്ക് നേട്ടത്തിലെത്തിയത്. 16ആം ഓവറിലെ അവസാന പന്തിലും 19ആം...

കുറ്റി പിഴുത് ഷമി; കറക്കി വീഴ്ത്തി ജഡേജ; ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 203 റണ്‍സ് വിജയം. രണ്ടാം ഇന്നിങ്‌സില്‍ 395 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സന്ദര്‍ശകര്‍ 191 റണ്‍സിന് പുറത്തായി. അവസാന രണ്ട് വിക്കറ്റുകളില്‍ ദക്ഷിണാഫ്രിക്ക ചെറുത്തുനില്‍പ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഇന്ത്യയ്ക്കുവേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും 4 വിക്കറ്റു വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ബൗളര്‍മാരില്‍...

സിക്സറിലും ഹിറ്റ്മാൻ റെക്കോർഡ്

സിക്സര്‍ നേട്ടത്തിലും ലോകറെക്കോർഡുമായി ഹിറ്റ്മാൻ. ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതൽ സിക്സര്‍ നേടുന്ന ബാറ്റ്സ്മാന്‍ എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. വിശാഖപ്പട്ടണം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലുമായി രോഹിത് 13 സിക്സര്‍ ആണ് നേടിയത്.1996ല്‍ സിംബാബ്‍‍വെക്കെതിരെ 257 റണ്‍സടിച്ച പാക്കിസ്ഥാന്‍ താരം വസീം അക്രം 12 സിക്സര്‍ നേടിയിരുന്നു. ഈ റെക്കോര്‍ഡാണ് രോഹിത്...

MOST COMMENTED

ബെയ്ലിനെ ലോണടിസ്ഥാനത്തില്‍ ടീമിലെത്തിക്കാന്‍ യുണൈറ്റഡ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ഗാരത് ബെയ്ലിനെ ലോണടിസ്ഥാനത്തില്‍ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്.ട്രാന്‍സ്ഫറില്‍ സ്വന്തമാക്കാന്‍ ബെയ്ലിന് വന്‍ തുക മുടക്കേണ്ടിവരുന്നത് കൊണ്ടാണ് യുണൈറ്റഡ് ലോണടിസ്ഥാനത്തില്‍...

HOT NEWS