ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെതിരെ കളിക്കുമോ ? പ്രതികരണവുമായി ബി.സി.സി.ഐ

ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ ബി.സി.സി.ഐ. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ബി.സി.സി.ഐ വൃത്തങ്ങള്‍ പറയുന്നതിങ്ങനെ ''ലോകകപ്പിലേക്ക് ഇനിയധികം...

ഇക്കാർഡി ഇന്റർ വിടുന്നു? ; താരത്തെ റാഞ്ചാൻ വമ്പൻ ക്ലബുകൾ രംഗത്ത്

അർജന്റീനൻ സ്‌ട്രൈക്കർ മൗറോ ഐക്കാർഡി ഇന്റർ മിലാൻ വിട്ടേക്കുമെന്ന് റിപോർട്ടുകൾ. ക്ലബുമായി അത്ര നല്ല രീതിയിലല്ല താരം. രണ്ടാഴ്ച മുമ്പ് ഇക്കാര്‍ഡിയെ ഇന്റര്‍ മിലാന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. തുടര്‍ന്നാണ് താരം ക്ലബുമായി അകന്നത്. അതിനു ശേഷം ഇതുവരെ ഇക്കാര്‍ഡി ടീമിനായി കളിച്ചിട്ടില്ല. യൂറോപ്പാ ലീഗില്‍ റാപിഡ് വിയെന്ന, സീരി...

മാർസെലോ റയൽ വിടാനൊരുങ്ങുന്നു

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം മാർസെലോ ക്ലബ് വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്.തുടർക്കഥയാവുന്ന പരിക്കുകളും ടീമിൽ ഇടം ലഭിക്കാത്തതുമാണ് താരത്തെ ക്ലബ് ഉപേക്ഷിക്കുവാൻ പ്രേരിപ്പിക്കുന്നതായി സൂചന.സഹതാരവും ഉറ്റസുഹൃത്തുമായ റൊണാൾഡോയോടപ്പം യുവന്റസിലേക്ക് ചേക്കേറാനാണ് മാർസെലോ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.ഫോ കിട്ടാതെ വിഷമിക്കുന്ന മാർസെലോ കനത്ത വിമർശനമാണ് ആരാധകരിൽ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്.

ഫുട്ബോൾ ലോകത്തെ ഒരേയൊരു ജീനിയസ് അത് മെസ്സിയാണ്; മനസ്സ് തുറന്ന് മുൻ റയൽ പരിശീലകൻ

ലിയോണല്‍ മെസിയെ പുകഴ്ത്തി മുന്‍ റയല്‍ മാഡ്രിഡ് പരിശീലകന്‍ ഫാബിയോ കപ്പെല്ലോ. ഫുട്‌ബോള്‍ ലോകത്തെ ഒരേയൊരു ജീനിയസ് ലിയോണല്‍ മെസിയാണെന്ന് കപ്പെല്ലോ പറഞ്ഞു് രാജ്യത്തിനായി കപ്പുകൾ നേടാന്‍ മെസിക്ക് സാധിച്ചിട്ടില്ലായിരിക്കും. കാരണം ഒരാള്‍ക്ക് ഒറ്റയ്ക്ക് സാധിക്കുന്ന കാര്യമല്ലത്. അതുകൊണ്ട് തന്നെ അതൊരു കുറവായി കാണേണ്ടതില്ല.

റയലിന് മുമ്പ് ‘കരീംക്ക’യെ ബാഴ്‌സ നോട്ടമിട്ടിരുന്നതായി റിപ്പോർട്ട്

റയൽ മാഡ്രിഡ് സ്വന്തമാക്കുന്നതിന് മുമ്പ് സ്‌ട്രൈക്കർ കരിം ബെൻസേമയെ സ്പാനിഷ് വമ്പന്മാരായ എഫ് സി ബാർസിലോണ നോട്ടമിട്ടിരുന്നതായി റിപ്പോർട്ട്.2008 ൽ ഫ്രഞ്ച് ക്ലബായ ലിയോണിൽ നിന്നായിരുന്നു ബെൻസേമ റയലിലെത്തിയത്.ഫോമില്ലാതെ വിഷമിച്ചിരുന്ന സാമുവൽ എറ്റൂവിന് പകരക്കാരനായിട്ടാണ് ബെൻസേമയെ ബാഴ്സ സ്വന്തമാക്കാനായി ശ്രമിച്ചത്.സ്പാനിഷ് സ്പോർട്സ് മാഗസിനായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സൗദി രാജകുമാരന്‍ വാങ്ങിയോ?

ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിജയക്കൊടി പാറിക്കുന്ന ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വന്തമാക്കിയതായി സൂചനകള്‍. ഏകദേശം നാലായിരം ദശലക്ഷം യൂറോയ്ക്ക് പ്രീമിയര്‍ ലീഗ് ക്ലബ്ബ് സല്‍മാന്‍ സ്വന്തമാക്കിയതാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ക്ലബ്ബ് ഇപ്പോഴും ഗ്ലേസേഴ്‌സ് ഫാമിലിയുടെ കൈവശമാണെന്നുമുള്ള വാദങ്ങളുമുണ്ട്. ക്ലബ്ബ് വില്‍പ്പന നടന്നെന്നും നടന്നിട്ടില്ലെന്നുമുള്ള...

ഈ അവസ്ഥ ഇനി അനസിനും സഹലിനും വരും; വിനീതിന് പിന്നാലെ മഞ്ഞപ്പടയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ബ്ലാസ്റ്റേഴ്‌സ് താരം

മഞ്ഞപ്പടയ്‌ക്കെതിരെ കൂടുതല്‍ താരങ്ങള്‍ രംഗത്ത്. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് റാഫിയാണ് ഇപ്പോൾ മഞ്ഞപ്പടയ്‌ക്കെതിരെ തിരിഞ്ഞത്. നേരത്തെ, സി.കെ. വിനീത് ആരാധകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് റാഫിയും രംഗത്തെത്തിയത്. ഇരുവരും കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ചെന്നൈയില്‍ എഫ്‌സിയിലേക്കാണ് പോയത്.

ഐപിഎൽ 2019; ഷെഡ്യൂൾ പുറത്ത്

ഐ പി എല്‍ ആദ്യഘട്ട ഫിക്‌സ്‌ചര്‍ ബിസിസിഐ പുറത്തുവിട്ടു. ആദ്യ രണ്ട് ആഴ്‌ചത്തെ മത്സരങ്ങളുടെ തിയതികളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ബാക്കിയുള്ള മത്സരങ്ങളുടെ ഫിക്‌സ്‌ചര്‍ ഐ പി എല്‍ ഗവേര്‍ണിംഗ് ബോഡി തീരുമാനിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി എന്തെങ്കിലും സങ്കീര്‍ണതകള്‍ വരികയാണെങ്കില്‍ ആദ്യഘട്ട ഫിക്‌സ്‌ചറിലും മാറ്റങ്ങള്‍ വരുത്തും. 

വിനീതിന്റെ പരാതിയിൽ പോലീസ് നടപടി ആരംഭിച്ചു;മഞ്ഞപ്പട പിരിച്ചുവിടുമോ?

ചെന്നൈയിന്‍ എഫ്‌സിയുടെ മലയാള താരം സികെ വിനീതിന്റെ പരാതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മ മഞ്ഞപ്പടയ്‌ക്കെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിനീത് എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. വ്യക്തിപരമായ അന്വേഷണത്തില്‍ ഇതിന് പിന്നില്‍ ‘മഞ്ഞപ്പട’ എന്ന...

ലോകകപ്പിൽ പാകിസ്താനുമായുള്ള മത്സരം ഇന്ത്യ ഉപേക്ഷിക്കണം; ഹർഭജൻ സിംഗ്

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ സെക്രട്ടറി സുരേഷ് ബഫ്‌നയുടെ ആഹ്വാനത്തിന് തൊട്ടുപിന്നാലെയാണ് സമാന ആവശ്യവുമായി ഹര്‍ഭജനും രംഗത്തുവന്നിരിക്കുന്നത്. അവരുടെ സ്വന്തം മണ്ണില്‍ കൊഴുക്കുന്ന ഭീകരവാദത്തെ തുടച്ചുനീക്കാന്‍ മതിയായ യാതൊന്നും പാകിസ്താന്‍ ചെയ്യുന്നില്ലെന്ന്...