video

ബോൾ ഗേളിനോട് മോശം പരാമർശം നടത്തിയ അമ്പയർക്ക് വിലക്ക്

ടെന്നിസ് മത്സരത്തിനിടെ ബോൾ ഗേളിനോട് മോശം പരാമർശം നടത്തിയ അമ്പയർക്ക് വിലക്ക്. ഇറ്റലിയിലെ ഫ്ലോറെൻസില്‍ നടന്ന സെക്കന്‍ഡ് ടയര്‍ പുരുഷ എടിപി. ചാലഞ്ചര്‍ ടൂര്‍ണമെന്റിലാണ് സംഭവം. അമ്പയര്‍ ജിയാന്‍ലൂക്ക മോസറെല്ലയാണ് മോശം പരാമർശം നടത്തിയത്. പെഡ്രോ സൗസയും എൻ​റിക്കോ ഡാല്ലയും തമ്മിലായിരുന്നു മത്സരം. കളിയുടെ ഇടവേളയിലായിരുന്നു അമ്പയറുടെ...

കാന്റെയെ യുവന്റസിലേക്കെത്തിക്കാന്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ട് സാറി

ചെല്‍സിയുടെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ കാന്റെയെ യുവന്റസിലേക്കെത്തിക്കാന്‍ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ട് പരിശീലകന്‍ മൗറിസിയോ സാറി.കാന്റെ കൂടെ എത്തുന്നതോടെ മധ്യനിര കൂടുതല്‍ ശക്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് സാറി.നേരത്തെ ചെല്‍സി പരിശീലകനായിരുന്ന സമയത്ത് സാറിയുടെ ഇഷ്ടതാരങ്ങളിലൊരാളായിരുന്നു കോണ്ടെ.80 മില്യണ്‍ യൂറോയാണ് താരത്തിന്റെ അടിസ്ഥാന വില.

അർജന്റീനൻ ഫുട്ബോൾ താരം ടെറസ്സിൽ നിന്ന് വീണു മരിച്ചു

അർജന്റീനിയൻ ഫുട്ബോൾ താരം എസെക്വൽ എസ്പെറോൺ ഞായറാഴ്ച പുലർച്ചെ ബ്യൂണസ് അയേഴ്സിലെ ആറാം നിലയിലെ ടെറസിൽ നിന്ന് വീണ് മരിച്ചു.23 കാരനായ താരം നിലവിൽ അറ്ലന്റയുടെ താരമാണ്.സംഭവ സ്ഥലത്ത് നിന്ന് പുലർച്ചെ മൂന്നുമണിയോടെ താരത്തെ സുബിസറേറ്റ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബ്രസീലിയൻ ക്ലബുകളായ ഇന്റര്‍നാഷണല്‍,ഗ്രമീയോ എന്നി ടീമുകള്‍ക്ക് വേണ്ടി പന്തു തട്ടിയിട്ടുണ്ട് ...

”എന്തുകൊണ്ട് എന്റെ പേര് പരാമര്‍ശിച്ചില്ല”?സെവാഗിനോട് നീരസം പ്രകടമാക്കി ജഡേജ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ ട്വിറ്ററില്‍ ചൂട് പിടിപ്പിച്ച് ഒരു വിവാദം. മത്സരത്തിന് ശേഷം ടീം ഇന്ത്യയെ പ്രശംസിച്ച് സെവാഗ് ട്വീറ്റ് ചെയ്തതാണ് വിവാദത്തിന് വഴിവെച്ചത്. ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച താരങ്ങളുടെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചാണ് സെവാഗ് തന്റെ...

അഫ്ഗാന്‍ താരത്തെ ”കൊലപ്പെടുത്തി” സോഷ്യല്‍ മീഡിയ

അഫ്ഗാൻ ക്രിക്കറ്റർ മുഹമ്മദ് നബിയെ ''കൊന്ന്'' സോഷ്യല്‍ മീഡിയ. ട്വിറ്ററിലൂടെയാണ് വാർത്ത പ്രചരിച്ചത്. അതേറ്റു പിടിച്ച് ഒട്ടേറെ ആളുകൾ രംഗത്തെത്തിയതോടെ മരണവാർത്ത കത്തിപ്പടർന്നു. എന്നാൽ ഏറെ വൈകാതെ മുഹമ്മദ് നബി തന്നെ തൻ്റെ മരണവാർത്ത തള്ളി രംഗത്തെത്തി. ‘സുഹൃത്തുക്കളെ, ഞാന്‍ സുഖമായി ഇരിക്കുന്നു. എന്റെ മരണത്തെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണ്’ എന്ന അറിയിപ്പോടെയായിരുന്നു...

ആരാധകര്‍ ഏറ്റെടുത്ത് ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ച്;വീഡിയോ കാണാം

ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് താനെന്ന് വീണ്ടും തെളിയിക്കുകയായിരുന്നു ജഡേജ. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ 27-ാം ഓവറിലെ ആദ്യ പന്തില്‍ ഏയ്‌ഡന് മര്‍ക്രാമാണ് ജഡേജയുടെ റിട്ടേണ്‍ ക്യാച്ചില്‍ പുറത്തായത്. ഇതേ ഓവറില്‍ വെര്‍നോണ്‍ ഫിലാന്‍ഡര്‍, കേശവ് മഹാരാജ് എന്നിവരെയും ഇതേ ഓവറില്‍ ജഡേജ പുറത്താക്കി. നാല്, അഞ്ച് പന്തുകളിലായിരുന്നു ഈ വിക്കറ്റുകള്‍.

ടി-20യിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി പാക്ക്‌ യുവതാരം

ടി-20യിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് പാക് യുവ പേസർ മുഹമ്മദ് ഹൈസ്നൈന്. ശ്രീലങ്കക്കെതിരായ ആദ്യ ടി-20 മത്സരത്തിലാണ് ഹസ്നൈൻ ഈ നേട്ടം സ്വന്തമാക്കിയത്. 19 വർഷവും 183 ദിവസവും പ്രായമുള്ളപ്പോഴാണ് ഹസ്നൈൻ ഹാട്രിക്ക് നേട്ടത്തിലെത്തിയത്. 16ആം ഓവറിലെ അവസാന പന്തിലും 19ആം...

സണ്‍ഹ്യൂങ് മിന്‍ ടോട്ടനം വിടുന്നു; സൂചന നൽകി ഏജന്റ്

ടോട്ടന്‍ഹാം താരം സണ്‍ഹ്യൂങ് മിന്‍ ക്ലബ് വിടുന്നു. ജനുവരിയില്‍ അദ്ദേഹത്തിന്റെ കൂടുമാറ്റമുണ്ടാകുമെന്നാണ് വിവരം. ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയിലേക്കാവും മിന്നിന്റെ ചുവടുമാറ്റമെന്നാണ് അദ്ദേഹത്തിന്റെ ഏജന്റ് നല്‍കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. നാപ്പോളി ക്ലബ്ബിനെ ഇഷ്ടമാണെന്നും സണ്ണിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെന്നും അദ്ദേഹത്തിന്റെ ഏജന്റ് തിയീസ് ബ്ലിമിസ്റ്റര്‍ പറഞ്ഞതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു....

കുറ്റി പിഴുത് ഷമി; കറക്കി വീഴ്ത്തി ജഡേജ; ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 203 റണ്‍സ് വിജയം. രണ്ടാം ഇന്നിങ്‌സില്‍ 395 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സന്ദര്‍ശകര്‍ 191 റണ്‍സിന് പുറത്തായി. അവസാന രണ്ട് വിക്കറ്റുകളില്‍ ദക്ഷിണാഫ്രിക്ക ചെറുത്തുനില്‍പ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഇന്ത്യയ്ക്കുവേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും 4 വിക്കറ്റു വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ബൗളര്‍മാരില്‍...