സീയെച്ചിന് പിന്നാലെ മറ്റൊരു ട്രാൻസ്ഫറിനൊരുങ്ങി ചെൽസി

0
ഹാകിം സീയെച്ചിന് പിന്നാലെ മറ്റൊരു താരത്തെ കൂടി ടീമിലെത്തിക്കാനൊരുങ്ങി ചെൽസി. ഇന്ററിന്റെ ഇറ്റാലിയൻ മിഡ്ഫീൽഡർ മാറ്റിയോ വേസിനോയെയാണ് ചെൽസി അടുത്തതായി ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്. 23 മില്യൺ യൂറോയാണ് ചെൽസി താരത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. മറ്റൊരു ഇംഗ്ലീഷ് ക്ലബായ എവെർട്ടനും താരത്തിനായി ശ്രമം നടത്തുന്നുണ്ട്.

കേരളത്തിന്റെ അഭിമാനമായ ഫ്രീകിക്ക് താരങ്ങൾക്ക് കൈനിറയെ സമ്മാനങ്ങളുമായി ബെംഗളൂരു എഫ്‌സി

0
നിലമ്പൂരിലെ ഫ്രീകിക്ക് താരങ്ങൾക്ക് സമ്മാനങ്ങളുമായി ഐഎസ്എൽ വമ്പന്മാരായ ബെംഗളൂരു എഫ്‌സി.സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞ ഫ്രീകിക്ക് താരങ്ങളെ നേരിട്ട് കാണാനെത്തിയതാണ് ബെംഗളൂരു എഫ്‌സി താരങ്ങൾ.ബെംഗളൂരു താരങ്ങളുടെ ഫ്രീകിക്ക് മാതൃകയാണ് തങ്ങൾ പിൻപറ്റിയതെന്ന് കുട്ടികൾ പറഞ്ഞിരുന്നു.ലോകപ്രശസ്ത താരങ്ങൾ ഉൾപ്പടെ ആയിരക്കണക്കിനാളുകൾ ഫ്രീകിക്ക് വീഡിയോ ഷെയർ ചെയ്തിരുന്നു.

ബാഴ്സലോണയുടെ ട്വിറ്റര്‍ അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്തു ഹാക്കര്‍മാര്‍;നെയ്മര്‍ ഉടന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് ഹാക്കര്‍മാരുടെ ‘അറിയിപ്പ്’

0
ബാഴ്സലോണയുടെ ട്വിറ്റര്‍ അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്ത് ഹാക്കര്‍മാരുടെ സംഘടനയായ അവര്‍മൈന്‍.കഴിഞ്ഞ തവണയെക്കാളും സുരക്ഷ കൂടിയിട്ടുണ്ടെന്നും പിഎസ്ജി യുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഉടന്‍ ടീമിലെത്തുമെന്നും അവര്‍മൈന്‍ ബാഴ്സയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.ചില സ്വകാര്യ സംഭാഷണങ്ങള്‍ തങ്ങള്‍ വായിച്ചുവെന്നും അങ്ങനെയാണ് നെയ്മര്‍ ബാഴ്സയിലേക്ക് തിരിച്ചുവരുമെന്ന് തങ്ങള്‍ക്ക് ഉറപ്പായതെന്നും ഹാക്കര്‍മാര്‍...

ചരിത്രം; ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടി ലിവര്‍പൂള്‍

0
അടുത്ത വര്‍ഷത്തെ യുവേഫാ ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടി ലിവര്‍പൂള്‍.പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നോര്‍വിച്ചിനെ തോല്‍പ്പിച്ചതോടെയാണ് 2020-21 ചാമ്പ്യന്‍സ് ലീഗിലേക്കുള്ള യോഗ്യത ലിവര്‍പൂള്‍ നേടിയത്.എഴുപത്തിയെട്ടാം മിനുറ്റില്‍ സൂപ്പര്‍ താരം സാദിയോ മാനെ നേടിയ ഗോളിനാണ് ലിവര്‍പൂള്‍ നോര്‍വിച്ചിനെ പരാജയപ്പെടുത്തിയത്.തുടര്‍ച്ചയായ പതിനെട്ട് മത്സരങ്ങളില്‍ നിന്നുള്ള ജയങ്ങളുമായി തങ്ങളുടെ കന്നി...

കളിക്കുന്നതും കളി സംഘടിപ്പിച്ചതും അനൗണ്‍സ്മെന്റും എല്ലാം കുട്ടികള്‍;കട്ട പിന്തുണയുമായി ടൂര്‍ണ്ണമെന്റ് ഉദ്ഘാടകനായി അധ്യാപകനും;കോഴിക്കോട് ചേന്ദമംഗലൂരിലെ ഈ പിള്ളേര്‍...

0
കോഴിക്കോട് ചേന്ദമംഗല്ലൂരിലെ കൊച്ചുകുട്ടികളെ നിങ്ങളൊന്ന് പരിചയപ്പെടണം.പരിമിതമായ തങ്ങളുടെ ചുറ്റുപാടില്‍ അവര്‍ ചെയ്ത വലിയൊരു കാര്യമാണ് ഇന്നത്തെ ദിവസത്തെ പ്രധാന വാര്‍ത്ത.ഒരു പറ്റം യുപി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.നാട്ടിലെ സെവന്‍സ്,ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് കുട്ടികള്‍ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റ് നിങ്ങളുടെ ഹൃദയം കീഴടക്കമെന്നുറപ്പാണ്.

ഗുർപ്രീതിന്റെ കോട്ട തകർത്ത ഓഗ്‌ബച്ചേയുടെ കിടിലൻ ഗോൾ (വീഡിയോ കാണാം)

0
പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചെങ്കിലും ബംഗളൂരുവുമായുള്ള പോരാട്ടം കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു. ഐഎസ്എൽ ചരിത്രത്തിൽ ഇന്നേ വരെ ബെംഗളുരുവിനോട് വിജയിക്കാനാവാത്ത ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചരിത്രം മാറ്റിയെഴുതി. കൊച്ചി ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ ആരാധകർക്ക് മുന്നിൽ നായകൻ ഓഗ്‌ബച്ചേയുടെ എണ്ണം പറഞ്ഞ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ്...

ബാഴ്സ പൊന്നുംവില നൽകി സ്വന്തമാക്കിയ താരത്തെ ആവശ്യപ്പെട്ട് ഇന്റർ; ഇത് ഇന്ററിന്റെ പുതിയ അടവോ?

0
അർജന്റീനൻ സ്‌ട്രൈക്കർ ലൗതാരോ മാർട്ടീൻസിനെ സ്വന്തമാക്കാൻ ബാഴ്സ ശ്രമങ്ങൾ നടത്തവേ ബാഴ്‌സയ്ക്ക് തിരിച്ചടിയായി ഇന്ററിന്റെ പുതിയ ആവശ്യം. മാർട്ടീൻസിന് പകരക്കാരനായി ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാനെയാണ് ഇന്റർ ആവശ്യപെട്ടിരിക്കുന്നത്. 2019 ൽ 120 മില്യൺ മുടക്കിയാണ് ഗ്രീസ്‌മാനെ ബാഴ്സ അത്ലറ്റികോ മാഡ്രിഡിൽ നിന്ന് ക്യാമ്പ് നൗവിൽ എത്തിച്ചത്. ബാഴ്സ ഇത്രയും വലിയ...

ഫുട്ബോൾ കരിയറിലെ പതിനേഴ് വർഷങ്ങൾ;49 ഹെയർസ്റ്റൈലുകൾ;നെയ്മറുടെ വിവിധ ഗെറ്റപ്പുകൾ കാണാം

0
ഫുട്ബോൾ ലോകത്ത് പല താരങ്ങളും പുതിയ ഹെയർസ്റ്റൈലുകൾ പരിശീലിക്കുന്നതിൽ വളരെ മുൻപന്തിയിലാണ്.അതിൽ പ്രധാന താരങ്ങളിലൊരാളാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ.പതിനൊന്നാം വയസ്സിൽ ബ്രസീലിയൻ ക്ലബ് സാന്റോസിന്റെ യൂത്ത് ടീമിലൂടെ ഫുട്ബോൾ രംഗത്തേക്ക് പ്രവേശിച്ച നെയ്മർ 17 വര്ഷങ്ങൾക്കിടെ അമ്പതോളം ഹെയർസ്‌റ്റൈലുകളാണ് പരിക്ഷീച്ചത്.അതിൽ പലതും ആരാധകർ ഏറ്റെടുത്തിരുന്നു.നെയ്മറുടെ കുറച്ച് ഗെറ്റപ്പുകൾ കാണാം:...

ആക്രമണത്തിന് മൂർച്ച കൂട്ടാൻ ഗോവ; ലക്ഷ്യം ജംഷദ്പൂർ സ്‌ട്രൈക്കർ

0
അടുത്ത സീസണിലും ആക്രമണത്തിന് മൂർച്ച കൂടാനൊരുങ്ങി എഫ്സി ഗോവ. ജംഷദ്പൂരിന്റെ ഇന്ത്യൻ ഇന്റർനാഷണൽ ഫാറൂക്ക് ചൗധരിയെ അടുത്ത സീസണ് മുന്നോടിയായി ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ഗോവ. Also read: കേരളാ ബ്ലാസ്റ്റേഴ്‌സ് വിടുമോ?; മറുപടിയുമായി ഷെറ്റോറി

എന്റെ രണ്ടാം ഓപ്‌ഷൻ സഞ്ജുവാണ്; സഞ്ജുവിന് ഉപദേശവുമായി വെങ്കിടേഷ് പ്രസാദ്

0
മലയാളി താരം സഞ്ജു സാംസണ് ഉപദേശവുമായി മുൻ ഇന്ത്യൻ താരവും ബൗളിംഗ് പരിശീലകനുമായിരുന്ന വെങ്കിടേഷ് പ്രസാദ്. ഫിറ്റ്നസ് നിലനിർത്തി സഞ്ജു ബാറ്റിങ്ങിലും കീപ്പിങ്ങിലും കഠിനാധ്വാനം ചെയ്‌താൽ സഞ്ജുവിന് കാര്യങ്ങൾ എളുപ്പമാവുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പരിഗണനയിൽ കെഎൽ രാഹുൽ കഴിഞ്ഞാൽ പിന്നെ രണ്ടാം ഓപ്‌ഷൻ സഞ്ജുവാണ്. പന്തിന് ഞാൻ മൂന്നാം സ്ഥാനമേ...