ബാഴ്സയിൽ ഇനി ഭാവിയില്ല; ഗ്രീസ്മാൻ ഇംഗ്ലണ്ടിലേക്കോ ഇറ്റലിയിലേക്കോ കൂടുമാറുമെന്ന് റിപോർട്ടുകൾ

0
ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാൻ ബാർസ വിടുന്നുവെന്ന് റിപോർട്ടുകൾ. താരം ഇംഗ്ലണ്ടിലേക്കോ ഇറ്റലിയിലേക്കോ ചേക്കേറിയേക്കുമെന്ന് പ്രമുഖ ഇംഗ്ലീഷ് കായിക മാധ്യമമായ എക്സ്പ്രസ്സ്‌ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ ബാഴ്സയിലെത്തിയ ഗ്രീസ്മാന് പ്രതീക്ഷയ്‌ക്കൊത്ത നിലവാരത്തിലേക്ക് ഉയരാൻ സാധിച്ചില്ല. 32 മത്സരങ്ങളിൽ നിന്ന് 8 ഗോളും 4 അസിസ്റ്റും മാത്രമാണ്...

ജോൺ ഗ്രിഗറിയെ പരിശീലകനായെത്തിക്കാൻ നോർത്ത് ഈസ്റ്റ് ശ്രമം

0
ചെന്നൈയിൻ എഫ്സിയുടെ മുൻ പരിശീലകൻ ജോൺ ഗ്രിഗറിയെ തങ്ങളുടെ പരിശീലകനാക്കാനൊരുങ്ങി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി. 2017-18 സീസണിൽ തന്റെ ആദ്യ സീസണിൽ തന്നെ ചെന്നൈയിൻ എഫ്സിയെ ഐഎസ്എൽ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് ഗ്രിഗറി. എന്നാൽ തന്റെ മികവ് പിന്നീട് തുടരാൻ സാധിക്കാത്ത ഗ്രിഗറി കഴിഞ്ഞ സീസൺ മധ്യത്തോടെ ചെന്നൈയിൻ വിടുകയായിരുന്നു.

ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ച് സൂപ്പർ താരം മാഴ്സലീഞ്ഞോ; പ്രതികരിക്കാതെ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്

0
കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ച് ഐഎസ്എൽ സൂപ്പർ താരം മാഴ്സലീഞ്ഞോ. ഹൈദരാബാദ് എഫ്സിയുമായി പിരിഞ്ഞ താരം പുതിയ ക്ലബിനായുള്ള തിരച്ചിലിലാണ്. ഇതിനിടെയാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചത്. എന്നാൽ, താരത്തിന് ഉടൻ മറുപടി നൽകേണ്ടെന്നാണ് ക്ലബ് മാനേജ്മെൻ്റിൻ്റെ നിലപാട്.പണമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റിൻ്റെ പ്രശ്നം. സീസണിൽ രണ്ട് കോടി രൂപയ്ക്ക്...

ഞങ്ങൾ ഒന്നും അവസാനിപ്പിക്കുന്നില്ല, കാരണം ഞങ്ങൾക്ക് ഇനിയും അവസരമുണ്ട്; മനസ്സ് തുറന്ന് ക്ളോപ്പ്

0
പ്രിമിയർ ലീഗ് കിരീട നേട്ടത്തിന് പിന്നാലെ ലിവർപൂളിന്റെ കിരീടനേട്ടത്തെയും ക്ലബ്ബിന്റെ ഭാവിയെ സംബന്ധിച്ചും മനസ്സ് തുറന്ന് ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ളോപ്പ്. '30 വർഷത്തിനുശേഷം ലിവർപൂൾ പ്രീമിയർ ലീഗിലെ ചാമ്പ്യന്മാരായിരിക്കുകയാണ്. ക്ലബിന്റെ ഈ വിജയം ഇനിയും തുടരും' ക്ളോപ്പ് പറഞ്ഞു. ക്ളോപ്പിന്റെ വാക്കുകളിലേക്ക്…

പ്രതിരോധം ശക്തമാക്കാൻ ക്ളോപ്പ്; ലക്ഷ്യമിടുന്നത് നാപോളി താരത്തെ

0
ഇറ്റാലിയൻ ക്ലബായ നാപോളിയുടെ പ്രതിരോധ താരം കൗലിബാലിയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ. കൗലിബാലിയെ സ്വന്തമാക്കി ടീമിനെ കൂടുതൽ കരുത്തനാക്കാനാണ് ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ളോപ്പിന്റെ പദ്ധതി. ഡച്ച് താരം വിർജിൽ വാൻ ഡിജിക്കിനൊപ്പം ലിവർപൂളിന്റെ പ്രതിരോധത്തെ ശക്തമാക്കാൻ കൗലിബാലിക്കാവുമെന്നാണ് ക്ളോപിന്റെ പ്രതീക്ഷ.എന്നാൽ താരത്തിനായി മാഞ്ചസ്റ്റർ സിറ്റിയും ശ്രമങ്ങൾ നടത്തുന്നുണ്ട്.

ജോക്കോവിച്ചിന് പിന്നാലെ പരിശീലകനും കോവിഡ്

0
ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് പിന്നാലെ അദ്ദേഹത്തിന്റെ പരിശീലകനും കോവിഡ് സ്ഥിരീകരിച്ചു. ജോക്കോവിച്ചിന് കോവിഡ് സ്ഥിരീകരിച്ചതിന് 2 ദിവസത്തിന് ശേഷമാണ് പരിശീലകൻ ഗോരന്‍ ഇവാനിസെവികിനും കോവിഡ് സ്ഥിരീകരിച്ചത്. ഗോരന്‍ ഇവാനിസെവിക് നേരത്തെ 2 ടെസ്റ്റുകള്‍ക്ക് വിധേയരായിരുന്നുവെങ്കിലും രണ്ടിന്റേയും ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തി. മൂന്നാം ശ്രമത്തില്‍ ഫലം പോസിറ്റീവ് ആണെന്ന് 48...

റൊണാൾഡോയും മെസ്സിയും ഒരുമിച്ച് കളിക്കുമോ?ഫുട്ബോൾ ആരാധകരുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ ടെവസ്

0
മെസിയും റൊണാള്‍ഡോയും ഒരു ടീമില്‍ കളിക്കുമോ? ആസാധ്യമെന്ന് പറയാന്‍ വരട്ടെ അതിനുള്ള സാധ്യതകളാണ് തെളിയുന്നത്. അതിന് വഴിയൊരുക്കുന്നതാവട്ടെ മെസിയുടേയും റൊണാള്‍ഡോയുടേയും സഹതാരമായിരുന്ന കാര്‍ലോസ് ടെവസും. ടെവസിന്റെ വിടവാങ്ങല്‍ മത്സരത്തിലായിരിക്കും മെസിയും റൊണാള്‍ഡോയും ഒന്നിച്ചിറങ്ങുക.ക്രിസ്റ്റ്യാനോക്കൊപ്പം യുണൈറ്റഡിലും മെസിക്കൊപ്പം അര്‍ജന്റീന ദേശീയ ടീമിലുമാണ് ടെവസ് കളിച്ചിട്ടുള്ളത്. തന്റെ വിടവാങ്ങല്‍ മത്സരത്തിനായി...

ആനന്ദക്കണ്ണീരുമായി ക്ലോപ്പ്;ലോക്ക്ഡൗൺ ലംഘിച്ച് കിരീട നേട്ടം ആഘോഷിച്ച് ആരാധകർ;സന്തോഷത്തിന്റെ നെറുകയിൽ ലിവർപൂൾ ...

0
കണ്ണ് നിറഞ്ഞ് വൈകാരികമായാണ് ലിവര്‍പൂളിന്റെ കിരീട നേട്ടത്തോട് പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ് പ്രതികരിച്ചത്. കരച്ചില്‍ അടക്കാനാതെ വന്നതോടെ വൈകാതെ ഒരുവേള ക്ലോപിന് അഭിമുഖം അവസാനിപ്പിക്കേണ്ടി വരികയും ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റിയെ ചെല്‍സി 2-1ന് തോല്‍പ്പിച്ചതോടെയായിരുന്നു ലിവര്‍പൂള്‍ ഏഴ് കളികള്‍ ബാക്കി നില്‍ക്കേ പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചത്.

സീരിഎയിൽ ഇന്ന് റൊണാൾഡോ കളിക്കില്ല

0
സീരി എയില്‍ ഇന്ന് യുവന്റസിനായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ലെന്ന് റിപോർട്ടുകൾ. കോവിഡ് മൂലം നിർത്തിവെച്ച മത്സരങ്ങൾ പുനരാരംഭിച്ചതോടെ താരങ്ങൾക്ക് തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വരുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയിൽ മൂന്ന് മത്സരങ്ങള്‍ കളിച്ച റൊണാൾഡോയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിശ്രമം നൽകാനാണ് ക്ലബ്ബിന്റെ തീരുമാനം. സാരിയും റൊണാള്‍ഡോയും കൂടെ ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാകും...

ക്രിക്കറ്റ് ബോര്‍ഡിനെ ധിക്കരിച്ചു; ഹഫീസിനെതിരെ നടപടിക്ക് സാധ്യത

0
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കാതെ കൊവിഡ് പരിശോധന നടത്തിയ മുഹമ്മദ് ഹഫീസിനെതിരെ നടപടിക്ക് സാധ്യത. ബോര്‍ഡിനോട് ചോദിക്കാതെയാണ് ഹഫീസ് പരിശോധന നടത്തിയെന്നും ബോര്‍ഡിന്റെ അതൃപ്തി ഹഫീസിനെ അറിയിച്ചു എന്നും പിസിബി സിഇഒ വസീം ഖാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പരിശോധനഫലം നെഗറ്റീവാണെന്ന് ഹഫീസ് വ്യക്തമാക്കിയിരുന്നു. ഇത് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും അദ്ദേഹം...